---
title: "ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക വേളയിൽ നാട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു."
english_title: "A Kozhikode native who returned home on the first anniversary of his wife's death collapsed and died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353926/A Kozhikode native who returned home on the first anniversary of his wife's death collapsed and died."
published_at: "2026-04-17T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e27218b697c_1001197511.jpg"
keywords: []
---

# ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക വേളയിൽ നാട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.

> **Lead Summary:** അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ശ്രീകുമാർ നായർ അന്തരിച്ചു .കഴിഞ്ഞ ദിവസമാണ് മകൾ ദേവികക്കൊപ്പം നാട്ടിലെത്തിയത്.

## Article Content

അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ശ്രീകുമാർ നായർ അന്തരിച്ചു .കഴിഞ്ഞ ദിവസമാണ് മകൾ ദേവികക്കൊപ്പം നാട്ടിലെത്തിയത്.

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ റാസ് തനൂറയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ജുബൈലിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന ശ്രീകുമാറിൻന്റെ ആകസ്മിക വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ആഘാതമായി.

ഒരു വർഷം മുൻപാണ് ജുബൈൽ അൽ മന ആശുപത്രിയിലെ സ്‌റ്റാഫ്‌ നഴ്‌സായിരുന്ന ഭാര്യ ശ്രീലക്ഷ്‌മി ഹൃദയാഘാതം മൂലം ജുബൈലിൽ വെച്ച് മരിച്ചത്. ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷികം എത്തിയ വേളയിൽ തന്നെയാണ് ശ്രീകുമാറിന്റെയും മരണം.

രാജൻ നായരുടെയും ശാന്തയുടെയും മകനാണ്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയാണ് ഏക മകൾ. സംസ്ക‌ാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353926/A Kozhikode native who returned home on the first anniversary of his wife's death collapsed and died.)